ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പില്‍ പുതു ചരിത്രമെഴുതി ഐവറികോസ്റ്റിന്റെ അമദ് ഡിയല്ലോ. സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തി, ടീമിനെ ജയത്തിലെത്തിക്കുന്ന ലേറ്റസ്റ്റ് ഫീല്‍ഡ് ഗോള്‍ എന്ന ചരിത്രമാണ് അമദ് ഡിയല്ലോ സ്വന്തമാക്കിയത്.
പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ ഡിയല്ലോ 90-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഐവറികോസ്റ്റ് 1-0ന് ഇക്വഡോറിനെ തോല്‍പ്പിച്ചു. 23 വര്‍ഷവും 338 ദിനവും പ്രായമുള്ള ഡിയല്ലോ, ലോകകപ്പില്‍ ഐവറികോസ്റ്റിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവം സ്വന്തമാക്കി.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ലേറ്റസ്റ്റ് വിന്നിംഗ് ഗോള്‍ എന്ന റിക്കാര്‍ഡ് ഇറ്റലിയുടെ മുന്‍താരം ഫ്രാന്‍സെസ്കോ ടോട്ടിയുടെ പേരിലാണ്. ˘
2006 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് എതിരേ 90+4-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു ടോട്ടിയുടെ ഗോള്‍.
ലോകകപ്പില്‍ ഒരു ലാറ്റിനമേരിക്കന്‍ എതിരാളിക്കെതിരേ ഐവറികോസ്റ്റ് ജയം നേടുന്നതും ഇതാദ്യം. മത്സരത്തില്‍ മൂന്നു തവണ ഇക്വഡോറിന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ചു തെറിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ മൂന്നു ഷോട്ട് പോസ്റ്റില്‍ ഇടിച്ചു തെറിക്കുന്ന നാലാമത് ടീമാണ് ഇക്വഡോര്‍.